ജനുവരി 1 മുതൽ എസ്.ബി.ഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി

ജനുവരി 1 മുതൽ എസ്.ബി.ഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി

രാജ്യത്ത് ജനുവരി 1 മുതൽ എസ് ബി ഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നു. എടിഎം തട്ടിപ്പുകൾക്ക് തടയിടാനാണ് പുതിയ മാർഗം സ്വീകരിക്കുന്നത്. രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെയുള്ള ഇടപാടുകൾക്ക് ഒടിപി അടിസ്ഥാനമായിരിക്കും

ആദ്യം പിൻവലിക്കേണ്ട തുക എടിഎമ്മിൽ രേഖപ്പെടുത്തുക. പിന്നീട് മുന്നോട്ടു പോകാനുള്ള നിർദേശം നൽകുക. ഇതോടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭ്യമാകും. സ്‌ക്രീനിൽ ഒടിപി നൽകേണ്ട ഭാഗത്ത് ഈ നമ്പർ ടൈപ്പ് ചെയ്യുക. ഇതോടെ പണം അക്കൗണ്ടിൽ നിന്നും ലഭ്യമാകും

മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൽ ഈ രീതി അവലംബിക്കേണ്ടതില്ല. 10000 രൂപക്ക് മുകളിലുള്ള തുക പിൻവലിക്കാൻ മാത്രമേ പുതിയ രീതി സ്വീകരിക്കേണ്ടതായി വരുന്നുള്ളു.

Share this story