മൗനിബാബയല്ല, 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി; എടുത്ത തീരുമാനം നടപ്പാക്കുമെന്ന് അമിത് ഷാ

മൗനിബാബയല്ല, 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി; എടുത്ത തീരുമാനം നടപ്പാക്കുമെന്ന് അമിത് ഷാ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പരിഹസിച്ച് ആഭ്യന്തര മന്ത്രിയായ ബിജെപി നേതാവ് അമിത് ഷാ. 10 വർഷം ഭരിച്ച് അഴിമതി നടത്തിയ മൗനി ബാബയാണ് മൻമോഹൻ സിംഗെന്ന് അമിത് ഷാ പരിഹസിച്ചു. മൻ മോഹൻ സിംഗല്ല മോദി. 56 ഇഞ്ച് നെഞ്ചളവുള്ള തുടർച്ചയായ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് മോദിയെന്നും അമിത് ഷാ പറഞ്ഞു

എടുത്ത തീരുമാനം നടപ്പാക്കാൻ മോദിക്ക് അറിയാം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ആളിക്കത്തിക്കുന്നത് കോൺഗ്രസാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവർ പ്രതിഷേധത്തിന് കോപ്പുകൂട്ടുകയാണെന്നും അമിത് ഷാ പറഞ്ഞു

മുസ്ലിങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് കോൺഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും പ്രചരിപ്പിക്കുകയാണ്. ആരുടെയെങ്കിലും പൗരത്വം പിൻവലിക്കുന്നത് സംബന്ധിച്ച് ഒരു വരി പോലും ആ നിയമത്തിൽ ഇല്ല. അങ്ങനെ ഉണ്ടെന്ന് തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ആളുകളെ പരസ്പരം ഭിന്നിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ സഹോദരങ്ങൾക്ക് പൗരത്വം നൽകാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Share this story