ബീഹാറിൽ അഞ്ച് ടൺ സവോള കയറ്റി വന്ന ട്രക്ക് കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 3.5 ലക്ഷം രൂപയുടെ ഉള്ളി

ബീഹാറിൽ അഞ്ച് ടൺ സവോള കയറ്റി വന്ന ട്രക്ക് കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 3.5 ലക്ഷം രൂപയുടെ ഉള്ളി

ബിഹാറിൽ വൻ ഉള്ളി മോഷണം. മൂന്നര ലക്ഷം രൂപയുടെ ഉള്ളിയാണ് മോഷ്ടിക്കപ്പെട്ടത്. ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം. അഞ്ച് ടൺ ഉള്ളി കയറ്റിയ ട്രക്കാണ് മോഷ്ടാക്കൾ ആക്രമിച്ചത്.

50 കിലോ ഉള്ളി വീതം നിറച്ച 102 ചാക്കുളാണ് ട്രക്കിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ദേശീയപാതയിൽ വെച്ച് കാറിലെത്തിയ ആറ് കവർച്ചക്കാർ ട്രക്ക് തടഞ്ഞു നിർത്തുകയും ഡ്രൈവറെ തോക്കിൻമുനയിൽ നിർത്തി ട്രക്ക് തട്ടിക്കൊണ്ടു പോകുകയുമായിരുന്നു

നാല് മണിക്കൂറിന് ശേഷം ഡ്രൈവർ ദേശ് രാജിനെ കവർച്ചക്കാർ കാറിലേക്ക് മാറ്റി. പിന്നീട് വിജനമായ പ്രദേശത്ത് ഇറക്കി വിടുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി പത്തര മുതൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണി വരെ കൊള്ളക്കാർ തന്നെ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകി. ഇയാൾക്ക് മർദനവുമേറ്റിട്ടുണ്ട്.

Share this story