ബീഹാറിൽ കോൺഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു

ബീഹാറിൽ കോൺഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു

ബീഹാറിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. രാകേഷ് യാദവാണ് കൊല്ലപ്പെട്ടത്. വൈശാലിയിൽ വെച്ചാണ് രാകേഷിന് വെടിയേറ്റത്. ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം

വൈശാലി സിനിമാ റോഡിലെ ജിമ്മിന് സമീപത്ത് വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് പേരാണ് രാകേഷിന് നേരെ വെടിയുതിർത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവസേനയുടെ പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു രാകേഷ് ശർമ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Share this story