മിണ്ടാതിരുന്നാലേ സിനിമകൾ ലഭിക്കൂ എങ്കിൽ എനിക്കാ സിനിമകൾ വേണ്ട: നിലപാട് വ്യക്തമാക്കി സിദ്ധാർഥ്

മിണ്ടാതിരുന്നാലേ സിനിമകൾ ലഭിക്കൂ എങ്കിൽ എനിക്കാ സിനിമകൾ വേണ്ട: നിലപാട് വ്യക്തമാക്കി സിദ്ധാർഥ്

മിണ്ടാതിരുന്നാലെ സിനിമകൾ ലഭിക്കുകയുള്ളുവെങ്കിൽ തനിക്കാ സിനിമകൾ വേണ്ടെന്ന് നടൻ സിദ്ധാർഥ്. സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സിനിമയിൽ അവസരം നഷ്ടപ്പെടില്ലെയെന്ന ചോദ്യത്തിന് നിലപാട് വ്യക്തമാക്കുകയായിരുന്നു സിദ്ധാർഥ്.

ടൈംസ് ഓഫ് ഇന്ത്യയോടാണ് സിദ്ധാർഥിന്റെ പ്രതികരണം. ഞാനൊരു 21കാരനല്ല. മിണ്ടാതിരുന്നാലേ സിനിമകൾ ലഭിക്കുകയെങ്കിൽ എനിക്കാ സിനിമ വേണ്ട. അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഞാൻ ഭയക്കുന്നില്ല. ഇപ്പോൾ ഞാൻ സംസാരിച്ചില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല

ഭാഗ്യവശാൽ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്. അത്രയധികം പ്രിവിലേജുള്ള എന്നെപ്പോലെ ഒരാൾ സംസാരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകും. ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ഞാനാർക്കും ക്ലാസ് എടുത്ത് കൊടുക്കുന്നില്ല. എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ലെന്നും സിദ്ധാർഥ് പറഞ്ഞു

Share this story