നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകു; പ്രതിഷേധക്കാരോട് വർഗീയ പരാമർശവുമായി യുപി പോലീസുദ്യോഗസ്ഥൻ

നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകു; പ്രതിഷേധക്കാരോട് വർഗീയ പരാമർശവുമായി യുപി പോലീസുദ്യോഗസ്ഥൻ

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ നിർദേശിച്ച് ഉത്തർപ്രദേശിലെ പോലീസുദ്യോഗസ്ഥൻ. മീററ്റ് എസ് പി അഖിലേഷ് എൻ സിംഗിന്റെതാണ് വർഗീയ പരാമർശം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു

ഡിസംബർ 20ന് ഉത്തർപ്രദേശിൽ പ്രതിഷേധക്കാരും പോലീസുദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് എസ് പിയുടെ വർഗീയ പരാമർശമുണ്ടായത്. ഇന്റർനെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെയാണ് യുപിയിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

ലിസാരി ഗേറ്റിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരോട് നിങ്ങൾക്ക് എവിടെ പോകാനാണ് എന്ന് ഇയാൾ ചോദിക്കുന്നു. തങ്ങൾ നമസ്‌കാരം നടത്തുകയാണെന്ന് പ്രദേശവാസികൾ മറുപടി നൽകുന്നു. അത് നല്ലതാണ്, എന്നാൽ കറുപ്പും നീലയും ബാഡ്ജ് ധരിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറയു, ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നു പോകു എന്ന് അഖിലേഷ് എൻ സിംഗ് പറയുന്നു

നിങ്ങൾ ഇവിടുത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീർത്തിക്കുന്നു. ഇവിടെയുള്ള ഓരോ വീട്ടിലെയും ഓരോരുത്തരെയും ഞാൻ ജയിലിലാക്കും. എല്ലാം ഞാൻ തകർക്കും എന്നും പറഞ്ഞാണ് എസ് പി സംഭാഷണം അവസാനിപ്പിക്കുന്നത്.

Share this story