പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ പോലീസുദ്യോഗസ്ഥനെതിരെ നടപടി വേണം: കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി

പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ പോലീസുദ്യോഗസ്ഥനെതിരെ നടപടി വേണം: കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി

ഉത്തർപ്രദേശിലെ മീററ്റിലെ പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. എസ് പിയുടെ വർഗീയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം

പ്രചരിക്കുന്ന ദൃശ്യങ്ങൾ യാഥാർഥ്യമാണെങ്കിൽ അപലപിക്കുന്നു. അടിയന്തരമായി പോലീസുകാരനെതിരെ നടപടി വേണമെന്ന് എ എൻ ഐ വാർത്താ ഏജൻസിയോട് നഖ് വി പ്രതികരിച്ചു. നിരപരാധികളെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണം. അക്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു

മീററ്റ് എസ് പി ആയ അഖിലേഷ് നാരായണൻ സിംഗാണ് പ്രതിഷേധക്കാർക്ക് നേരെ വർഗീയ പരാമർശം നടത്തിയത്. വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞിറങ്ങിയവരോട് പ്രതിഷേധക്കാർ പാക്കിസ്ഥാനിലേക്ക് പോകു എന്ന് പറയുന്നതാണ് പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്.

Share this story