ഗാസിയാബാദിൽ വീടിനുള്ളിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഒരു കുടംബത്തിലെ ആറ് പേർ മരിച്ചു

ഗാസിയാബാദിൽ വീടിനുള്ളിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഒരു കുടംബത്തിലെ ആറ് പേർ മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച നിലയിൽ. അഞ്ച് കുട്ടികളും ഒരു മുതിർന്ന സ്ത്രീയുമാണ് മരിച്ചത്. വീട്ടിനുള്ളിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഗാസിയാബാദ് ലോനിയിലെ മൗലാന ആസാദ് കോളനിയിലാണ് സംഭവം. വീട്ടിലെ റഫ്രിജറേറ്ററും പൂർണമായി കത്തി നശിച്ച നിലയിലാണ്. പർവീൺ(40), ഫാത്തിമ(12), ഫാഹിമ(10), റാത്തിയ(8), അബ്ദുൽ അസീം(8), അബ്ദുൽ അഹദ്(5) എന്നിവരാണ് മരിച്ചത്.

Share this story