2020 ലെ ഡൽഹി കലാപം: ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി
Jul 4, 2026, 18:35 IST
ന്യൂഡൽഹി: 2020 ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ സമർപ്പിച്ച പുതിയ ജാമ്യാപേക്ഷകൾ ഡൽഹി കോടതി തള്ളി. യുഎപിഎ (UAPA) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നിരസിച്ചത്.
ദീർഘകാലത്തെ ജയിൽവാസവും വിചാരണയിലെ ഇഴച്ചിലും ചൂണ്ടിക്കാണിച്ചാണ് ഇരുവരും പുതിയ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, കേസിലെ കുറ്റാരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഈ കേസ് അന്വേഷിക്കുന്നത്.
