ഉത്തർപ്രദേശിൽ കോൺസ്റ്റബിളിന്റെ കാർ മോഷ്ടിച്ച എസ് ഐ അറസ്റ്റിൽ

ഉത്തർപ്രദേശിൽ കോൺസ്റ്റബിളിന്റെ കാർ മോഷ്ടിച്ച എസ് ഐ അറസ്റ്റിൽ

ഉത്തർപ്രദേശിൽ കോൺസ്റ്റബിളിന്റെ കാർ മോഷ്ടിച്ച എസ് ഐയെ അറസ്റ്റ് ചെയ്തു. മൊറാദാബാദിലാണ് സംഭവം. സച്ചിൻ ദയാൽ എന്ന പോലീസുദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്.

സസ്‌പെൻഷനിലിരിക്കെയാണ് സച്ചിൻ ദയാൽ പോലീസ് കോൺസ്റ്റബിളിന്റെ കാർ മോഷ്ടിച്ചത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച എസ് ഐക്ക് പരുക്കേറ്റിട്ടുമുണ്ട്

താൻ കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ഈ ഘട്ടത്തിൽ ഇതുപോലെ ചെയ്തു പോയെന്നുമാണ് സച്ചിൻ ദയാൽ പ്രതികരിച്ചത്.

Share this story