രാജസ്ഥാനിലെ കോട്ടയിൽ 2 കുട്ടികൾ കൂടി മരിച്ചു; ശിശു മരണ നിരക്ക് ഇതോടെ 107 ആയി

രാജസ്ഥാനിലെ കോട്ടയിൽ 2 കുട്ടികൾ കൂടി മരിച്ചു; ശിശു മരണ നിരക്ക് ഇതോടെ 107 ആയി

രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ കോട്ടയിലെ ശിശു മരണം 107 ആയി. ശിശു മരണങ്ങളെ കുറിച്ച് പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ജെ കെ ലോൺ ആശുപത്രിയിലെത്തിയിട്ടുണ്ട്.

നേരത്തെ കേന്ദ്രസർക്കാർ നിയോഗിച്ച എയിംസിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം ആശുപത്രിയിലെത്തിയിരുന്നു. അണുബാധയും തണുപ്പുമാണ് ശിശു മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രാജസ്ഥാൻ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബിജെപി സർക്കാരിന്റെ കാലത്തേക്കാൾ ശിശു മരണ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇതിന് തിരിച്ചടിച്ചു. ഇതോടെ ശിശു മരണനിരക്ക് രാഷ്ട്രീയ പോരാട്ടത്തിനും വഴി തുറക്കുകയാണ്.

Share this story