ജെ എൻ യുവിലെ അക്രമണം ആസൂത്രിതമെന്ന് വിദ്യാർഥികൾ; വി സി രാജിവെക്കും വരെ സമരം തുടരും, രാജി ആവശ്യമുന്നയിച്ച് അധ്യാപകരും

ജെ എൻ യുവിലെ അക്രമണം ആസൂത്രിതമെന്ന് വിദ്യാർഥികൾ; വി സി രാജിവെക്കും വരെ സമരം തുടരും, രാജി ആവശ്യമുന്നയിച്ച് അധ്യാപകരും

ഞായറാഴ്ച രാത്രി ജെ എൻ യുവിൽ നടന്നത് സംഘടിത ആക്രമണമെന്ന് ആവർത്തിച്ച് വിദ്യാർഥികൾ. പോലീസ് അക്രമികൾക്കൊപ്പം നിന്നുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ജെ എൻ യു വൈസ് ചാൻസലർക്കെതിരെ അതിരൂക്ഷ വിമർശനമാണ് വിദ്യാർഥി യൂനിയൻ നടത്തുന്നത്.

വി സി ഭീരുവിനെ പോലെ പെരുമാറി. ഫീസ് വർധനവ് പിൻവലിക്കൽ മാത്രമല്ല, വി സി രാജിവെക്കും വരെ സമരം തുടരുമെന്ന് യൂനിയൻ വ്യക്തമാക്കി. വി സി രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ സ്ഥാനം രാജിവെക്കണമെന്ന് അധ്യാപകരും ആവശ്യപ്പെട്ടു

എ ബി വി പി ഗുണ്ടകളാണ് മുഖംമൂടി ധരിച്ചെത്തി ക്യാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. ചുറ്റികകൾ അടക്കമുള്ള മാരകായുധങ്ങളുമേന്തിയാണ് ഇവർ ക്യാമ്പസിൽ പ്രവേശിച്ചത്. ഗേറ്റിന് പുറത്ത് പോലീസ് ഉണ്ടായിരുന്നുവെങ്കിലും അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

എബിവിപി ഗുണ്ടകളുടെ ആക്രമണത്തിൽ സ്റ്റുഡന്റ്‌സ് യൂനിയൻ പ്രസിഡന്റ് ഐഷാ ഘോഷിനും അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും അടക്കം നിരവധി പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഐഷയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി

 

Share this story