ജെ എൻ യുവിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ; കമ്മ്യൂണിസ്റ്റുകളെ സഹിക്കാൻ കഴിയില്ല

ജെ എൻ യുവിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ; കമ്മ്യൂണിസ്റ്റുകളെ സഹിക്കാൻ കഴിയില്ല

ഡൽഹി ജഹവർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹിന്ദു തീവ്രവാദ സംഘടനയായ ഹിന്ദു രക്ഷാദൾ. ട്വിറ്ററിലൂടെയാണ് ഇവർ ഇക്കാര്യമറിയിച്ചത്.

ദേശവിരുദ്ധ പ്രവർത്തനങ്ങൾ ജെ എൻ യുവിൽ നടക്കുന്നുണ്ടെന്നും ഇത് തടയാനണ് ഹിന്ദു രക്ഷാദൾ പ്രവർത്തകർ ഞായറാഴ്ച രാത്രി ക്യാമ്പസിലേക്ക് അതിക്രമിച്ചു കയറിയതെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമർ അവകാശപ്പെടുന്നു.

ജെ എൻ യു കമ്മ്യൂണിസ്റ്റുകളുടെ കേന്ദ്രമാണ്. ഇത്തരം കേന്ദ്രങ്ങൾ ഞങ്ങൾക്ക് സഹിക്കാനാകില്ല. അവർ മതത്തേയും രാജ്യത്തെയും ചൂഷണം ചെയ്യുന്നു. രാജ്യത്തോടുള്ള അവരുടെ മനോഭാവം ദേശവിരുദ്ധമാണ്. ഭാവിയിലും ദേശവിരുദ്ധ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കുമെന്നും ഭൂപേന്ദ്ര തോമർ പറയുന്നു

ജെ എൻ യു ആക്രമണത്തിന് പിന്നിൽ എബിവിപിയുടെ ഗുണ്ടാസംഘമാണെന്ന് വിദ്യാർഥികൾ സംശയലേശ്യമന്യെ ആരോപിച്ചിരുന്നു. എബിവിപി അടക്കമുള്ള സംഘപരിവാർ ഗുണ്ടാസംഘങ്ങളെ രക്ഷപ്പെടുത്തുന്നതിനായാണ് ഹിന്ദു രക്ഷാദൾ തീവ്രവാദ സംഘടന ഇപ്പോൾ രംഗത്തു എത്തിയിരിക്കുന്നതെന്ന സംശയവുമുണ്ട്

Share this story