പൂഞ്ചിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടു

പൂഞ്ചിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. പൂഞ്ച് ജില്ലയിലെ ഗുർപുർ സെക്ടറിൽ നിയന്ത്രണ രേഖക്ക് സമീപം രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതെന്ന് സൈനിക വക്താക്കൾ അറിയിച്ചു.

Share this story