കാശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികരടക്കം എട്ട് പേർ മരിച്ചു; രണ്ട് സൈനികരെ കാണാതായി

കാശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികരടക്കം എട്ട് പേർ മരിച്ചു; രണ്ട് സൈനികരെ കാണാതായി

ജമ്മു കാശ്മീരിൽ കനത്ത ഹിമപാതത്തിൽ മൂന്ന് സൈനികരടക്കം എട്ട് പേർ മരിച്ചു. കുപ് വാര സെക്ടറിൽ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്. മഞ്ഞിടിച്ചിലിനെ തുടർന്ന് രണ്ട് സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്

സോൻമാർഗിലുണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് നാട്ടുകാർ മരിച്ചത്. രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിൽ നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.

വടക്കൻ കാശ്മീരിലെ രാസ്പൂരിൽ ഒന്നിലധികം തവണ മഞ്ഞിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞാഴ്ച ബാരാമുള്ളയിൽ ഹിമപാതത്തിൽ രണ്ട് സൈനികർ മരിച്ചിരുന്നു

Share this story