കാശ്മീരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചു

കാശ്മീരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചു

ജമ്മു കാശ്മീരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ജമ്മു, സംഭാ, കത്വാ, ഉദ്ദംപൂർ, റെസെയ് ജില്ലകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക് ടുജി ലഭ്യമായി തുടങ്ങും. എന്നാൽ ഇ ബാങ്കിംഗ് അടക്കമുള്ള ചില പ്രത്യേക സൈറ്റുകൾക്ക് മാത്രമേ നെറ്റ് കണക്ഷൻ ഉപയോഗിക്കാനാകു

അവശ്യ സേവനങ്ങളിൽ ബ്രോഡ് ബാൻഡ് പുന:സ്ഥാപിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ബ്രോഡ്ബാൻഡ് സ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇന്ന് മുതൽ ജമ്മു കാശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കാനാണ് സുപ്രീം കോടതി നിർദേശം. നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Share this story