പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും നൽകിയതു കൊണ്ടാണ് ഇന്ത്യയിൽ മുസ്ലീങ്ങൾ കൂടുന്നതെന്ന് യോഗി ആദിത്യനാഥ്

പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും നൽകിയതു കൊണ്ടാണ് ഇന്ത്യയിൽ മുസ്ലീങ്ങൾ കൂടുന്നതെന്ന് യോഗി ആദിത്യനാഥ്

ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും നൽകിയതു കൊണ്ടാണ് മുസ്ലീങ്ങൾ കൂടുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിഎഎയെ പിന്തുണച്ച് ബിജെപി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

വിഭജനത്തിന് ശേഷം ഇന്ത്യയിലെ മുസ്ലീങ്ങളുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. എന്നാൽ പാക്കിസ്ഥാനിൽ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണുണ്ടായത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ കുടില ചിന്താഗതിക്കാർ ആസൂത്രണം ചെയ്തതാണ്. മോദിയെയും അമിത് ഷായെയും വിമർശിക്കേണ്ട കാര്യമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

Share this story