ദൈവത്തിന് മുകളിലാണെന്നാണ് കേരളാ ഗവർണറുടെ വിചാരം; രൂക്ഷ വിമർശനവുമായി കപിൽ സിബൽ

ദൈവത്തിന് മുകളിലാണെന്നാണ് കേരളാ ഗവർണറുടെ വിചാരം; രൂക്ഷ വിമർശനവുമായി കപിൽ സിബൽ

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. ദൈവത്തിന് മുകളിലാണെന്നാണ് കേരളാ ഗവർണറുടെ വിചാരമെന്ന് കപിൽ സിബൽ പറഞ്ഞു. രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്

ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമറിഞ്ഞ് പ്രവർത്തിക്കണം. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിലാണ് വിമർശനം

സംസ്ഥാന സർക്കാരിനെതിരെ ഒരു ഗവർണർ ദിനംപ്രതി പത്ര സമ്മേളനം വിളിച്ചു ചേർക്കുന്നത് ചരിത്രത്തിൽ തന്നെ ഇല്ലാത്തതാണ്. ഗവർണർ നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകിയിരുന്നു. ഗവർണർ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് വാർത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടു കൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു

Share this story