എത്ര വേണമെങ്കിലും പ്രതിഷേധിച്ചോളു, സിഎഎ നടപ്പാക്കാതെ പിൻമാറില്ല; വെല്ലുവിളിച്ച് അമിത് ഷാ

എത്ര വേണമെങ്കിലും പ്രതിഷേധിച്ചോളു, സിഎഎ നടപ്പാക്കാതെ പിൻമാറില്ല; വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് വീണ്ടും ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എത്ര പ്രതിഷേധിച്ചാലും സിഎഎ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ ഒരിഞ്ച് പോലും പുറകോട്ടു പോകില്ലെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.

നിങ്ങൾക്കാകുന്ന പോലെ പ്രതിഷേധിച്ചോളു, പക്ഷേ കേന്ദ്രം പുറകോട്ടില്ല. സിഎഎ സംബന്ധിച്ച് സംവാദത്തിന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയും അമിത് ഷാ വെല്ലുവിളിച്ചു. അംബര ചുംബിയായ രാമക്ഷേത്രത്തിന്റെ കാര്യം ഇന്നും അമിത് ഷാ ആവർത്തിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കും. ആകാശം മുട്ടുന്ന ക്ഷേത്രമായിരിക്കും നിർമിക്കുകയെന്നും അമിത് ഷാ പറഞ്ഞു. സിഎഎ നടപ്പാക്കുന്നത് ആരുടെയും പൗരത്വം എടുത്തുകളയാനല്ല. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ട് കോൺഗ്രസിന് കണ്ണു കാണുന്നില്ല. ബി എസ് പി, എസ് പി, തൃണമൂൽ കോൺഗ്രസ് പാർട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു

Share this story