വ്യാജ സ്വാമി നിത്യാനന്ദക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

വ്യാജ സ്വാമി നിത്യാനന്ദക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

വ്യാജ സ്വാമിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കാണാതാകുകയോ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടുപിടിക്കാനോ ആയി പുറപ്പെടുവിക്കുന്നതാണ് ബ്ലൂ കോർണർ നോട്ടീസ്

ഗുജറാത്ത് പോലീസിന്റെ അപേക്ഷ പ്രകാരമാണ് ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തിൽ പെൺകുട്ടികളെ ബന്ദികളാക്കി ബലാത്സംഗം ചെയ്ത കേസിലാണ് നടപടി.

ലൈംഗികാതിക്രമം, പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകൽ കുറ്റകൃത്യങ്ങളിൽ കേസെടുത്തതിന് പിന്നാലെയാണ് ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച വ്യാജസ്വാമി ഭയന്ന് രാജ്യം വിട്ടോടിയത്. ഇയാളെ ഇതുവരെ കണ്ടുപിടിക്കാൻ പോലീസിന് സാധിച്ചില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ഇയാളുടെ വീഡിയോ പുറത്തിറങ്ങുന്നുണ്ട്.

Share this story