ജെ എൻ യു സമരം വിജയത്തിലേക്ക്; പഴയ ഫീസ് ഘടനയിൽ രജിസ്‌ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്

ജെ എൻ യു സമരം വിജയത്തിലേക്ക്; പഴയ ഫീസ് ഘടനയിൽ രജിസ്‌ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്

ജെ എൻ യുവിൽ പഴയ ഫീസ് ഘടനയിൽ തന്നെ രജിസ്‌ട്രേഷൻ നടത്താൻ ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാല അധികൃതരോട് രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദേശം നൽകി. ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെ എൻ യു വിദ്യാർഥി യൂനിയൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ

പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ജനാധിപത്യവിരുദ്ധമായി ഫീസ് വർധിപ്പിച്ച സർവകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനായിരുന്നു വിദ്യാർഥി യൂനിയന്റെ തീരുമാനം. യൂനിയൻ പൂർണമായും രജിസ്‌ട്രേഷൻ ബഹിഷ്‌കരിച്ചിരുന്നു.

2019 ഒക്ടോബർ 3ന് പുതിയ ഐ എച്ച് എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടതോടെയാണ് വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ജെ എൻ യു കണ്ട ഏറ്റവും വലിയ സമരത്തിന് തുടക്കമാകുകയാിയരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി വിദ്യാർഥികൾ ഫീസ് വർധനവിനെതിരെ സമരം നടത്തുകയാണ്

Share this story