വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കം തുടരുന്നു; തീഹാർ ജയിൽ അധികൃതർക്കെതിരെ നിർഭയ കേസ് പ്രതികൾ കോടതിയിൽ

വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കം തുടരുന്നു; തീഹാർ ജയിൽ അധികൃതർക്കെതിരെ നിർഭയ കേസ് പ്രതികൾ കോടതിയിൽ

നിർഭയ കേസ് പ്രതികൾ തീഹാർ ജയിൽ അധികൃതർക്കെതിരെ കോടതിയെ സമീപിച്ചു. തിരുത്തൽ ഹർജി നൽകാനാവശ്യമായ രേഖകൾ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതികളായ പവൻ ഗുപ്ത, അക്ഷയ് താക്കൂർ എന്നിവർ ഹർജി നൽകിയത്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നും പ്രതികൾ ഹർജിയിൽ ആവശ്യപ്പെടുന്നു

ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കേസിലെ മറ്റ് പ്രതികളായ വിനയ് കുമാർ ശർമയും മുകേഷ് സിംഗും നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പ്രതികളെ ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രതികൾ ഓരോ ദിവസം നടത്തുന്നത്. തിരുത്തൽ ഹർജികളും ദയാഹർജിയും ഓരോ പ്രതികളും വേറെ വേറെ സമയങ്ങളിൽ നൽകുന്നത് ഇതിനായാണ്. മുകേഷ് സിംഗ് നൽകിയ ദയഹർജി തള്ളിയതിന് പിന്നാലെയാണ് വിനയ് ശർമ തിരുത്തൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിനയ് ശർമ ഇതുവരെ ദയാഹർജി നൽകിയിട്ടില്ലെന്നാണ് അഭിഭാഷകൻ വാദിക്കുന്നത്. എന്നാൽ നവംബർ 8ന് വിനയ് ശർമ ദയാഹർജി നൽകിയതാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കുന്നു.

Share this story