ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദിയും ബിജെപിയും ചേർന്ന് തകർക്കുന്നു: ദി ഇക്കണോമിസ്റ്റ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദിയും ബിജെപിയും ചേർന്ന് തകർക്കുന്നു: ദി ഇക്കണോമിസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് അന്താരാഷ്ട്ര മാസികയായ ദി ഇക്കണോമിസ്റ്റ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദിയും ബിജെപിയും ചേർന്ന് തകർക്കുകയാണെന്നാണ് മാസിക വിമർശിക്കുന്നത്. പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയുടെ പശ്ചാത്തലത്തിലാണ് മാസികയുടെ വിമർശനം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൽ നരേന്ദ്രമോദി ഭിന്നിപ്പുണ്ടാക്കുന്നു എന്നാണ് ഇക്കണോമിസ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ കവർ പേജ്. മോദി ഹിന്ദു രാഷ്ട്രം നിർമിക്കുമെന്ന് ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലീമുകൾ ഭയപ്പെടുന്നതായും ലേഖനത്തിൽ പറയുന്നു.

മതത്തിനും ദേശീയ സ്വത്വത്തിനും ഇടയിൽ ഭിന്നത സൃഷ്ടിക്കുക വഴി മോദി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ്. വിദേശകുടിയേറ്റക്കാരെ വേട്ടയാടുന്നതിന്റെ ഭാഗമായി യഥാർഥ ഇന്ത്യക്കാരുടെ പട്ടിക സമാഹരിക്കാനുള്ള പദ്ധതി രാജ്യത്തെ 130 കോടി ആളുകളെയും ബാധിക്കുന്നു. തകർച്ചയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പോലുള്ള വിഷമകരമായ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ ബിജെപി നടത്തുന്നതെന്ന സംശയവും കവർ സ്റ്റോറി പങ്കുവെക്കുന്നുണ്ട്.

Share this story