മൂന്ന് തലസ്ഥാനമെന്ന നിർദേശം തള്ളി; ലെജിസ്ലേറ്റീവ് കൗൺസിൽ പിരിച്ചുവിടാൻ ആന്ധ്ര സർക്കാർ നീക്കം

മൂന്ന് തലസ്ഥാനമെന്ന നിർദേശം തള്ളി; ലെജിസ്ലേറ്റീവ് കൗൺസിൽ പിരിച്ചുവിടാൻ ആന്ധ്ര സർക്കാർ നീക്കം

ആന്ധ്രയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ പിരിച്ചുവിടാൻ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രക്ക് മൂന്ന് തലസ്ഥാനങ്ങൾ എന്ന തീരുമാനം ലെജിസ്ലേറ്റീവ് കൗൺസിൽ തള്ളിയതിനെ തുടർന്നാണ് നീക്കം

നിയമസഭയിൽ മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ ഇതുസംബന്ധിച്ച പ്രമേയം സർക്കാരിന് അനായാസം പാസാക്കിയെടുക്കാം. ഇതോടെ കൗൺസിൽ ഇല്ലാതാകുകയും നിയമസഭ മാത്രമായി അവശേഷിക്കുകയും ചെയ്യും.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു ഉപരിസഭ എന്തിനാണെന്ന് മുഖ്യമന്ത്രി ജഗൻ ചോദിച്ചു. ലെജിസ്ലേറ്റീവ് കൗൺസിലുകൾ നിർബന്ധമില്ല. അത് നമ്മുടെ സൗകര്യത്തിനായി രൂപീകരിച്ചവയാണെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു

നിയമസഭയിൽ ജഗൻ സർക്കാരിന് 151 എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ട്. എന്നാൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ടിഡിപിക്ക് 58ൽ 27 പേരുടെ ഭൂരിപക്ഷമുണ്ട്.

Share this story