കേരളത്തെ മാതൃകയാക്കി ബംഗാളും: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

കേരളത്തെ മാതൃകയാക്കി ബംഗാളും: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെയാണ് ബംഗാളും പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തിനുള്ള നീക്കം നടത്തുന്നത്.

ബംഗാളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ വൈകുന്നതിനെ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് സുജൻ ചക്രബർത്തി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനർജി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തത്.

കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ കോൺഗ്രസും സിപിഎമ്മും പിന്തുണച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെയും ഇരു പാർട്ടികളും പിന്തുണക്കാനാണ് സാധ്യത. കേരളമാണ് പൗരത്വ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്.

Share this story