അമ്മയുടെ ജന്മസ്ഥലമേതെന്ന് എനിക്ക് പോലും പറയാനാകില്ല; എൻ പി ആറിലെ ചോദ്യങ്ങൾ സംശയമുണ്ടാക്കുന്നതാണെന്ന് നിതീഷ് കുമാർ

അമ്മയുടെ ജന്മസ്ഥലമേതെന്ന് എനിക്ക് പോലും പറയാനാകില്ല; എൻ പി ആറിലെ ചോദ്യങ്ങൾ സംശയമുണ്ടാക്കുന്നതാണെന്ന് നിതീഷ് കുമാർ

ദേശീയ ജനസംഖ്യ രജിസ്റ്ററിനായി പുതുതായി കൂട്ടിച്ചേർത്ത ചോദ്യങ്ങൾ സംശയമുണ്ടാക്കുന്നതാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ ചോദ്യങ്ങൾ പിൻവലിക്കണമെന്നും നിതീഷ് കുമാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

2011ലെ ചോദ്യങ്ങൾ വെച്ച് എൻ പി ആർ നടപടികൾ പൂർത്തിയാക്കണം. ആവശ്യമെങ്കിൽ മാത്രം പൂരിപ്പിച്ചാൽ മതിയെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കാവുന്നതാണ്. അങ്ങനെയങ്കിൽ അതെന്തിനാണ് എൻ പി ആറിനായി ഉൾപ്പെടുത്തിയതെന്നും നിതീഷ് കുമാർ ചോദിച്ചു

ജനനസ്ഥലവും ജനന തീയതിയും എല്ലാവർക്കും അറിയാൻ സാധ്യതയില്ല. ആധാറിലും മറ്റ് രേഖകളിലും ഇതുണ്ടാകുന്നാണ്. തന്റെ അമ്മയുടെ ജന്മസ്ഥലത്തെ കുറിച്ച് ചോദിച്ചാൽ ഭൂരിപക്ഷമാളുകളെ പോലെ തനിക്കും പറയാൻ അറിയില്ലെന്നും നിതീഷ് കുമാർ പറയുന്നു

പൗരത്വ നിയമം നടപ്പാക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ എൻ പി ആറിലെ വിഷയങ്ങൾ ജെഡിയു കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

Share this story