സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ; രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്

സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ; രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരം ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരം ആരംഭിക്കുന്നത്. പെട്ടിക്ക് പകരം തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് ഫയലുകൾ ഇത്തവണവും ധനമന്ത്രി നിർമല സീതാരാമൻ എത്തിച്ചത്.

സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം രാവിലെ എട്ട് മണിയോടെ നിർമല സീതാരാമൻ ധനകാര്യമന്ത്രാലയത്തിലെത്തി. തുടർന്ന് ഫയലുകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുന്നതിനായി തിരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇപ്പോൾ മന്ത്രിസഭാ യോഗം ചേരുകയാണ്

കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷകളോടെയാണഅ ബജറ്റിനെ കാത്തിരിക്കുന്നത്. സാമ്പത്തിക ഉദാരീകരണവുമായി മുന്നോട്ടുപോകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സബ്‌സിഡികൾ യുക്തിസഹജമാക്കണമെന്ന നിർദേശം സാമ്പത്തിക സർവേയിൽ വെച്ചിരുന്നു.

Share this story