വുഹാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിലെത്തി; സംഘത്തിൽ 42 മലയാളികളും

വുഹാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിലെത്തി; സംഘത്തിൽ 42 മലയാളികളും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് നഗരമായ വുഹാനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം ഡൽഹിയിൽ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. സംഘത്തിൽ 42 പേർ മലയാളികളാണ്.

234 പുരുഷൻമാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം ഇന്ന് രാവിലെ ഏഴരയോടെയാണ് ഡൽഹിയിലെത്തിയത്. 211 പേർ വിദ്യാർഥികളാണ്. മൂന്ന് കുട്ടികലും എട്ട് കുടുംബങ്ങളും സംഘത്തിലുണ്ട്. ആന്ധ്രപ്രദേശിൽ നിന്നുള്ള 56 പേരും തമിഴ്‌നാട്ടിൽ നിന്നും 53 പേരും സംഘത്തിലുണ്ട്

തിരിച്ചെത്തിച്ച സംഘത്തെ ഡൽഹിക്ക് സമീപം സൈന്യം സജ്ജീകരിച്ച ആശുപത്രിയിലേക്ക് മാറ്റും. 28 ദിവസം ഇവരെ നിരീക്ഷണത്തിൽ താമസിപ്പിച്ച ശേഷമാകും വീട്ടിലേക്ക് മടക്കിയയക്കുക. വുഹാനിൽ നിന്ന് രാത്രി 11 മണിയോടെയാണ് വിമാനം യാത്ര തിരിച്ചത്.

Share this story