നിർഭയ കേസിൽ മൂന്നാമത്തെ ദയാഹർജി; രാഷ്ട്രപതിക്ക് മുന്നിൽ അക്ഷയ് താക്കൂറിന്റെ അപേക്ഷ

നിർഭയ കേസിൽ മൂന്നാമത്തെ ദയാഹർജി; രാഷ്ട്രപതിക്ക് മുന്നിൽ അക്ഷയ് താക്കൂറിന്റെ അപേക്ഷ

നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിൽ മൂന്നാമത്തെ ആളും രാഷ്ട്രപതിക്ക് മുന്നിൽ ദയാഹർജി നൽകി. അക്ഷയ് താക്കൂറാണ് ഇന്ന് ദയാ ഹർജി നൽകിയത്. കേസിലെ മറ്റൊരു പ്രതി വിനയ് ശർമയുടെ ദയാ ഹർജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് താക്കൂർ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്.

മുകേഷ് സിംഗ്, വിനയ് ശർമ എന്നിവരുടെ ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്. അക്ഷയ് താക്കൂറിന്റെ ദയാഹർജിയിലും രാഷ്ട്രപതിയുടെ തീരുമാനം ഉടനുണ്ടായേക്കും. ഇതിന് പിന്നാലെ നാലാമത്തെ പ്രതിയും ദയാഹർജി നൽകാൻ സാധ്യതയേറെയാണ്.

ദയാഹർജി തള്ളി 14 ദിവസത്തിന് ശേഷം മാത്രമേ കുറ്റവാളികളെ തൂക്കിലേറ്റാവു എന്നാണ് ചട്ടം. നാല് പ്രതികളെയും ഒന്നിച്ച് തൂക്കിലേറ്റാനാണ് കോടതിയുടെ വിധി. ഇതിനാൽ തന്നെ ഊഴമിട്ടാണ് പ്രതികൾ ദയാഹർജി നൽകുന്നത്. ഇതുവഴി വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിക്കുന്നത്.

Share this story