വിജയിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

വിജയിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

തമിഴ് നടൻ വിജയിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വിജയ് അഭിനയിക്കുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലെത്തിയാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഷൂട്ടിംഗ് നിർത്തിവെച്ചു

എജിഎസ് എന്റർടെയ്ൻമെന്റ് നിർമിച്ച വിജയിയുടെ ബിഗിൽ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. എ ജി എസ് എന്റർടെയ്ൻമെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ രാവിലെ മുതൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ എ ജി എസ് പ്രൊഡക്ഷന്റെ ഇരുപതോളം കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്.

Share this story