വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർഥികളെ തിരികെയെത്തിക്കാൻ സഹായിക്കാമെന്ന് ഇന്ത്യ

വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർഥികളെ തിരികെയെത്തിക്കാൻ സഹായിക്കാമെന്ന് ഇന്ത്യ

കൊറോണ വൈറസ് ഏറ്റവുമധികം പടർന്നുപിടിച്ച വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാക്കിസ്ഥാനി വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതിന് സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ. പാക് സർക്കാർ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കിൽ വേണ്ട നടപടികൾ എടുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു

വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർഥികളെ തിരികെയെത്തിക്കില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ ചൈനയോട് ഐക്യദാർഢ്യപ്പെടുന്നതിന്റെ ഭാഗമായാണ് പാക് സർക്കാരിന്റെ വിചിത്ര നിലപാട്. നൂറുകണക്കിന് പാക് പൗരൻമാരാണ് വുഹാനിൽ കുടുങ്ങിക്കിടക്കുന്നത്

നിലവിൽ ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 എത്തിയിരുന്നു. ഗുരുതര സാഹചര്യമായിട്ടും സ്വന്തം പൗരൻമാരെ രക്ഷപ്പെടുത്താൻ തയ്യാറാകാത്ത പാക് സർക്കാരിന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമുയർന്നിരുന്നു.

Share this story