യുപിയിൽ കെമിക്കൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

യുപിയിൽ കെമിക്കൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ സീതാപൂരിൽ രാസവസ്തു നിർമാണ ഫാക്ടറിയിൽ നിന്നുമുണ്ടായ ഗ്യാസ് ചോർച്ചയിൽ കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. ഫാക്ടറിയോട് ചേർന്നുള്ള പരവതാനി നിർമാണ ശാലയിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

ഫാക്ടറിയിലെ പൈപ്പ് ലൈനിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്നാണ് വിഷവാതകം പുറത്തേക്ക് വന്നത്. തൊട്ടടുത്തുള്ള പരവതാനി നിർമാണ ശാലയിൽ ഉറങ്ങിക്കിടന്നവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്

മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആശങ്ക. പ്രദേശവാസികളാണ് വാതക ചോർച്ചയെ പറ്റി പോലീസിൽ അറിയിച്ചത്. വിഷവാതകത്തിന്റെ രൂക്ഷഗന്ധത്തെ തുടർന്ന് രക്ഷാപ്രവർത്തനവും വൈകിയിരുന്നു. പ്രദേശത്തെ കന്നുകാലികളടക്കം ചത്തൊടുങ്ങിയതായാണ് റിപ്പോർട്ടുകൾ

Share this story