നടൻ വിജയ് യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; ഷൂട്ടിംഗ് അനുവദിക്കില്ലെന്നും ഭീഷണി

നടൻ വിജയ് യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; ഷൂട്ടിംഗ് അനുവദിക്കില്ലെന്നും ഭീഷണി

നടൻ വിജയ് യുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. വിജയ് യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവിട്ടയച്ചതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയത്.

നെയ് വേലി ലിഗ്നെറ്റ് കോർപറേഷൻ പ്ലാന്റിലെ ഷൂട്ടിംഗാണ് ഇവർ തടസ്സപ്പെടുത്തിയത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. അതേസമയം വിജയ് ആരാധകരും പ്രതിരോധിക്കാനായി ലൊക്കേഷനിലേക്ക് എത്തുകയാണ്

നീണ്ട 30 മണിക്കൂർ നേരമാണ് താരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. എന്നാൽ അനധികൃത പണമോ രേഖകളോ ഇവർക്ക് കണ്ടെത്താനായിരുന്നില്ല.

Share this story