ജാമിയ വിദ്യാർഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് തടഞ്ഞു; പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം

ജാമിയ വിദ്യാർഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് തടഞ്ഞു; പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ജാമിയ കോർഡിനേഷൻ കമ്മിറ്റി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. മാർച്ച് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴേക്കും പോലീസ് തടയുകയായിരുന്നു. ബാരിക്കേഡുകൾ തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതായി വിദ്യാർഥികൾ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് പരിസരത്ത് അതിശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

Share this story