ഒഡീഷയിൽ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു; ഒമ്പത് പേർ മരിച്ചു

ഒഡീഷയിൽ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു; ഒമ്പത് പേർ മരിച്ചു

ഒഡീഷയിലെ ഗൻജം ജില്ലയിൽ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു. ഗോലന്തറ മേഖലയിൽ ഞായറാഴ്ചയാണ് അപകടം.

ജംഗൽപാലുവിൽ നിന്ന് ചികാരദയിലേക്ക് വരികയായിരുന്ന 40അംഗ വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയ വഴിയിലൂടെ പോയ ബസ് ഇരുചക്ര വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് താഴ്ന്ന് കിടന്ന 11 കെവി ലൈനിൽ തട്ടിയത്. ഇതോടെ ബസിന് തീപിടിക്കുകയായിരുന്നു

Share this story