ഹാർദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് ഭാര്യയുടെ പരാതി; ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നും ആരോപണം

ഹാർദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് ഭാര്യയുടെ പരാതി; ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നും ആരോപണം

പാട്ടിദാർ സമുദായ നേതാവ് ഹാർദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ഹാർദികിനെ കാണാതായ സംഭവത്തിൽ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് ഭാര്യ കിഞ്ജൽ പട്ടേൽ വീഡിയോ സന്ദേശത്തിലൂടെ ആരോപിക്കുന്നു

പട്ടേൽ സമരത്തിന്റെ പേരിൽ കേസുകൾ ചുമത്തി ഹാർദികിനെ സർക്കാർ വേട്ടയാടുകയാണ്. എന്നാൽ ഹാർദികിനൊപ്പം സമരത്തിലുണ്ടായിരുന്ന മറ്റ് നേതാക്കൾക്കെതിരെ കേസില്ല. അവരിപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുകയാണെന്നും കിഞ്ജൽ പട്ടേൽ പറഞ്ഞു.

അതേസമയം കിഞ്ജൽ പട്ടേലിന്റെ പരാതിയിലും അഭ്യൂഹങ്ങളുയരുന്നുണ്ട്. ഫെബ്രുവരി 11ന് ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ അരവിന്ദ് കെജ്രിവാളിന് ആശംസ അറിയിച്ച് ഹാർദിക് ട്വീറ്റ് ചെയ്തിരുന്നു.

Share this story