നിർഭയ കേസ്: വിനയ് ശർമയുടെ ഹർജി തള്ളിയതിന് പിന്നാലെ ജസ്റ്റിസ് ഭാനുമതി കോടതി മുറിയിൽ കുഴഞ്ഞുവീണു

നിർഭയ കേസ്: വിനയ് ശർമയുടെ ഹർജി തള്ളിയതിന് പിന്നാലെ ജസ്റ്റിസ് ഭാനുമതി കോടതി മുറിയിൽ കുഴഞ്ഞുവീണു

നിർഭയ കേസിൽ ദയാ ഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രേഖകളെല്ലാം പരിശോധിച്ചാണ് രാഷ്ട്രപതി ദയാഹർജി തള്ളിയതെന്ന് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച് വിധിച്ചു

ഹർജി തള്ളിയതിന് പിന്നാലെ ജസ്റ്റിസ് ആർ ഭാനുമതി കോടതി മുറിയിൽ കുഴഞ്ഞുവീണത് ആശങ്ക പടർത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ജസ്റ്റിസ് ഭാനുമതിയെ ചേംബറിലേക്ക് മാറ്റുകയായിരുന്നു.

രേഖകൾ പരിശോധിക്കാതെയാണ് തന്റെ ഹർജി തള്ളിയതെന്നായിരുന്നു വിനയ് ശർമ ആരോപിച്ചിരുന്നത്. ഇത് നീതിയുടെ ലംഘനമാണെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ രേഖകളെല്ലാം രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി തള്ളിയത്.

Share this story