നിങ്ങളുടെ അനുമതിയില്ലാതെ ഞാൻ കാശ്മീരിൽ പോയത് ആരും പറഞ്ഞു തന്നില്ലേ; അമിത് ഷായുടെ പച്ചക്കള്ളത്തെ ചോദ്യം ചെയ്ത് യെച്ചൂരി

നിങ്ങളുടെ അനുമതിയില്ലാതെ ഞാൻ കാശ്മീരിൽ പോയത് ആരും പറഞ്ഞു തന്നില്ലേ; അമിത് ഷായുടെ പച്ചക്കള്ളത്തെ ചോദ്യം ചെയ്ത് യെച്ചൂരി

കാശ്മീർ സന്ദർശനം വിലക്കിയതിന് ശേഷം രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒരിക്കലും കാശ്മീരിലേക്ക് പോയിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പച്ചക്കള്ളത്തിന് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മൂന്ന് തവണ താൻ കാശ്മീർ സന്ദർശിച്ചിട്ടുണ്ടെന്ന് യെച്ചൂരി ട്വിറ്ററിൽ കുറിച്ചു

രാജ്യത്തെ ഒരു പൗരന് ഇന്ത്യയിലെവിടെയും യാത്ര ചെയ്യാൻ അനുമതി വാങ്ങേണ്ടി വരുന്നത് എന്നു മുതലാണ്. മിസ്റ്റർ ഷാ, നിങ്ങളുടെ അനുമതിയില്ലാതെ ഞാൻ വീണ്ടും കാശ്മീരിലേക്ക് പോയി. നിങ്ങളുടെ ഏജൻസികൾ അത് നിങ്ങൾക്ക് പറഞ്ഞു തന്നില്ലെങ്കിൽ നിങ്ങൾ വിവേകശൂന്യവും ക്രൂരവുമായ ഒരു സർക്കാർ മാത്രമല്ല, കഴിവില്ലാത്ത സർക്കാർ കൂടിയാണെന്നാണ് വ്യക്തമാകുന്നത്. യെച്ചൂരി ട്വിറ്ററിൽ കുറിച്ചു

Share this story