പഞ്ചാബിൽ സ്‌കൂൾ വാനിന് തീപിടിച്ച് നാല് കുട്ടികൾ വെന്തുമരിച്ചു

പഞ്ചാബിൽ സ്‌കൂൾ വാനിന് തീപിടിച്ച് നാല് കുട്ടികൾ വെന്തുമരിച്ചു

പഞ്ചാബിൽ സ്‌കൂൾ വാനിന് തീപിടിച്ച് നാല് കുട്ടികൾ വെന്തുമരിച്ചു. സാൻഗ്രൂറിലെ ലോങ്‌ഗോവാളിലാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വാഹനം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

അപകടസമയത്ത് 12 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. വഴിയാത്രക്കാരാണ് വണ്ടിക്ക് തീപിടിച്ചത് കണ്ട് ഡ്രൈവറോട് വിവരം പറഞ്ഞത്. വാഹനം നിർത്തി എട്ട് കുട്ടികളെ പുറത്തെത്തിക്കാൻ ഇവർക്ക് സാധിച്ചു. എന്നാൽ അപ്പോഴേക്കും വാതിൽ തുറക്കാൻ സാധിക്കാതെ തീ ആളിപ്പടരുകയും നാല് കുട്ടികൾ ഇതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.

Share this story