യുപിയിൽ യോഗിയുടെ സ്വന്തം ഗോരഖ്പൂരിൽ രണ്ട് പോലീസുകാർ ചേർന്ന് 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു

യുപിയിൽ യോഗിയുടെ സ്വന്തം ഗോരഖ്പൂരിൽ രണ്ട് പോലീസുകാർ ചേർന്ന് 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഉത്തർപ്രദേശിൽ 20കാരി യുവതിയെ രണ്ട് പോലീസുകാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന മണ്ഡലമായ ഗോരഖ്പൂരിലാണ് സംഭവം. ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ യുവതിയെ പൂട്ടിയിട്ട ശേഷമായിരുന്നു ബലാത്സംഗം

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അതേസമയം പ്രതികളായ പോലീസുകാരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു

ഗോരഖ്പൂർ പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാരെയും സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, എസ് പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സമരം നടത്തുകയാണ്. ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Share this story