ഗാന്ധി വിശുദ്ധനാണ്, സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു: ആർ എസ് എസ് മേധാവി

ഗാന്ധി വിശുദ്ധനാണ്, സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു: ആർ എസ് എസ് മേധാവി

മഹാത്മാ ഗാന്ധി വിശുദ്ധനാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഉറച്ച സനാതന ഹിന്ദുവെന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. എന്നാൽ എല്ലാ മതങ്ങളെയും അദ്ദേഹം ആദരിച്ചിരുന്നതായും മോഹൻ ഭാഗതവ് പറഞ്ഞു

ഭാരതീയ സങ്കൽപ്പത്തിൽ നിറഞ്ഞതായിരുന്നു ഗാന്ധിജിയുടെ ആദർശങ്ങൾ. വിവിധ ആരാധാന രീതികളെ അദ്ദേഹം വേർതിരിച്ചു കണ്ടിട്ടില്ല. ഹിന്ദുവാണെന്നതിന് തെളിവുകൾ പ്രദർശിപ്പിക്കുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു

തന്റെ വീഴ്ചകളിൽ പ്രായശ്ചിത്വം ചെയ്യുന്നതിന് ഗാന്ധിജിക്ക് മടിയുണ്ടായിരുന്നില്ല. പരീക്ഷണങ്ങളും പ്രക്ഷോഭങ്ങളും നിർദിഷ്ട പാതയിൽ നിന്ന് വ്യതിചലിച്ചാൽ അദ്ദേഹം പ്രായശ്ചിത്വം ചെയ്യുമായിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെ സംഭവിച്ചാൽ അതിന് പിന്നിൽ പ്രവർത്തിച്ചവർ അങ്ങനെ ചെയ്യുമോയെന്നും മോഹൻ ഭാഗവത് ചോദിച്ചു

Share this story