കമൽഹാസൻ ചിത്രം ഇന്ത്യൻ 2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു

കമൽഹാസൻ ചിത്രം ഇന്ത്യൻ 2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു

ശങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തുന്ന ഇന്ത്യൻ 2 ന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. സാങ്കേതിക പ്രവർത്തകരായ മൂന്ന് പേർ അപകടത്തിൽ മരിച്ചു. പൂനമല്ലിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം നടന്നത്.

സൈറ്റിൽ ക്രെയിൻ മറിഞ്ഞു വീണാണ് അപകടമുണ്ടായത്. നടൻ കമൽഹാസനും സംഭവസമയത്ത് ലൊക്കേഷനിലുണ്ടായിരുന്നു. അപകടത്തിൽ പത്ത് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്.

ക്രെയിൻ ഉപയോഗിച്ച് ഷൂട്ട് ചെയ്യേണ്ട സീനിന്റെ ചിത്രീകരണത്തിനായി ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് പേർ സഹസംവിധായകരാണെന്നാണ് റിപ്പോർട്ടുകൾ.

1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. നേരത്തെ ബജറ്റ് സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച് നിന്നിരുന്നു.

Share this story