70 ലക്ഷമൊക്കെ തള്ള് മാത്രം; നമസ്‌തേ ട്രംപ് പരിപാടിയിൽ അണിനിരക്കാൻ പോകുന്നത് ഒരു ലക്ഷം പേരെന്ന് അധികൃതർ

70 ലക്ഷമൊക്കെ തള്ള് മാത്രം; നമസ്‌തേ ട്രംപ് പരിപാടിയിൽ അണിനിരക്കാൻ പോകുന്നത് ഒരു ലക്ഷം പേരെന്ന് അധികൃതർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് അണിനിരക്കുന്നത് ഒരു ലക്ഷത്തോളം ജനങ്ങൾ മാത്രമെന്ന് അധികൃതർ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും ചേർന്ന് ഫെബ്രുവരി 24ന് നടത്താനിരിക്കുന്ന 22 കിലോമീറ്റർ റോഡ് ഷോയിൽ ഒരു ലക്ഷമാളുകൾ അണിനിരക്കുമെന്നാണ് അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്‌റ അറിയിച്ചത്.

റോഡ് ഷോ നടക്കുന്ന വഴിയിൽ 70 ലക്ഷത്തോളം പേർ അണിനിരക്കുമെന്ന് മോദി തന്നോട് പറഞ്ഞതായി കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇതുവെറും തള്ള് മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഔദ്യോഗികമായിട്ടുള്ള അധികൃതരുടെ പ്രസ്താവന

ഫെബ്രുവരി 16ന് മുൻസിപ്പൽ കമ്മീഷണർ നെഹ്‌റ ട്വീറ്റ് ചെയ്ത പോസ്റ്റിലും ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പറയുന്നത്. ഒരു ലക്ഷം പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു ട്വീറ്റ്. അഹമ്മദാബാദിലെ മൊത്തം ജനസംഖ്യ 60 ലക്ഷത്തോളമാണ്. ഇതിനിടയിൽ എങ്ങനെയാണ് നഗരത്തിൽ 70 ലക്ഷം പേർ വരികയെന്ന് നേരത്തെ തന്നെ പരിഹാസമുയർന്നിരുന്നു.

Share this story