നിർഭയ കേസ് പ്രതി വിനയ് ശർമ ജയിലിനുള്ളിൽ സ്വയം പരുക്കേൽപ്പിച്ചു; വധശിക്ഷാ തീയതി അടുത്തതോടെ മാനസിക വിഭ്രാന്തി

നിർഭയ കേസ് പ്രതി വിനയ് ശർമ ജയിലിനുള്ളിൽ സ്വയം പരുക്കേൽപ്പിച്ചു; വധശിക്ഷാ തീയതി അടുത്തതോടെ മാനസിക വിഭ്രാന്തി

നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന പ്രതികളിലൊരാളായ വിനയ് ശർമ ജയിലിനുള്ളിൽ സ്വയം പരുക്കേൽപ്പിച്ചതായി റിപ്പോർട്ട്. സെല്ലിനുള്ളിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരുക്കേൽപ്പിച്ചത്. ഫെബ്രുവരി 16നാണ് സംഭവം ഇയാൾക്ക് വേണ്ടി ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു

തൂക്കിക്കൊല്ലുമെന്ന് ഉറപ്പായതിന് പിന്നാലെ വിനയ് ശർമ ജയിലിൽ നിരാഹാര സമരത്തിലാണെന്ന് അധികൃതർ പറയുന്നു. വിനയ് ശർമക്ക് ഗുരുതര മാനസിക രോഗമുണ്ടെന്നും അതിനാൽ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിനയ് ശർമക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്താൻ കോടതി ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചു

മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് മുമ്പ് പ്രതികൾ നാല് പേരെയും തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Share this story