വിമാനമിറങ്ങുന്നതിന് തൊട്ടുമുമ്പ് ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ട്രംപ്; സ്വാഗതമോതി മോദിയും

വിമാനമിറങ്ങുന്നതിന് തൊട്ടുമുമ്പ് ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ട്രംപ്; സ്വാഗതമോതി മോദിയും

ഇന്ത്യാ സന്ദർശനത്തിൽ അഹമ്മദാബാദിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലേക്ക് വരാൻ താത്പര്യത്തോടെ കാത്തിരിക്കുന്നു. ഞങ്ങൾ യാത്രയിലാണ്. കുറച്ചു സമയത്തിനകം എല്ലാവരെയും കാണാം എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്

11.40നാണ് ട്രംപിന്റെ വിമാനം അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക. ജർമനി വഴിയാണ് ട്രംപ് ഗുജറാത്തിലേക്ക് എത്തുന്നത്. ട്രംപിനെയും ഭാര്യ മെലാനിയ ട്രംപിനെയും സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിൽ നേരിട്ടെത്തിയിട്ടുണ്ട്.

ഇന്ത്യ താങ്കളെ കാത്തിരിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇതുവഴി കഴിയും. ഉടനെ അഹമ്മദാബാദിൽ കാണാം എന്നായിരുന്നു മോദിയുടെ ട്വീറ്റ്‌

Share this story