ട്രംപ് വരുന്നത് അമേരിക്കയുടെ ബിസിനസ് നേട്ടത്തിന്, ഇന്ത്യയിലെ സാധാരണക്കാർക്ക് എന്ത് പ്രയോജനമെന്ന് ചോദിച്ച് ശിവസേന മുഖപത്രം

ട്രംപ് വരുന്നത് അമേരിക്കയുടെ ബിസിനസ് നേട്ടത്തിന്, ഇന്ത്യയിലെ സാധാരണക്കാർക്ക് എന്ത് പ്രയോജനമെന്ന് ചോദിച്ച് ശിവസേന മുഖപത്രം

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം സാധാരണക്കാരന്റെയോ ദരിദ്രരുടെയോ ജീവിതത്തില്‍ അണുവിട വ്യത്യാസമുണ്ടാക്കില്ലെന്ന് ശിവസേന. പാർട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് ഈ പ്രതികരണം. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് ട്രംപിന്റെ വിശദീകരണം പ്രധാനമന്ത്രിയുമായി ചില ബിസിനസ് ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ അമേരിക്കല്‍ വ്യവസായം മെച്ചപ്പെടുത്താന്‍ വേണ്ടിയായിരിക്കുമെന്നും ശിവസേന വ്യക്തമാക്കുന്നു.

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഇടത്തരക്കാരുടെയോ പാവപ്പെട്ടവരുടെയോ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ പോകുന്നില്ല. പിന്നെയെവിടെയാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ അഭിനന്ദിക്കുകയോ അതില്‍ ഉത്സാഹം കാണിക്കുകയോ ചെയ്യാത്തതിന്റെ ചോദ്യം ഉയരുന്നത്.’ മുഖപത്രം ചോദിക്കുന്നു.

ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഏതെങ്കിലും തരത്തില്‍ ആകാംക്ഷയുണ്ടെങ്കില്‍ അത് അഹമ്മദാബാദിലാണെന്നും കാരണം അവിടെയാണ് ട്രംപ് ആദ്യം എത്തുന്നത് എന്നും സാംമ്‌നയില്‍ പറയുന്നു.

Share this story