മധ്യപ്രദേശിൽ ചരക്കു തീവണ്ടികൾ കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

മധ്യപ്രദേശിൽ ചരക്കു തീവണ്ടികൾ കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

മധ്യപ്രദേശിലെ സിൻഗ്രൗലിയിൽ ചരക്കു തീവണ്ടികൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാഷണൽ തെർമൽ പവർ കോർപറേഷന് വേണ്ടി കൽക്കരി കൊണ്ടുപോയ വണ്ടികളാണ് കൂട്ടിയിടിച്ചത്.

ഉത്തർപ്രദേശ് എൻ ടി പി സി പ്ലാന്റിലേക്ക് കൽക്കരിയുമായി പോയ തീവണ്ടിയും ചരക്കിറക്കി വരികയായിരുന്ന തീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സിഗ്നൽ നൽകിയതിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു

Share this story