ഡല്‍ഹി കലാപം; മരണത്തിന്റെ ക്രൂര താണ്ഡവം കാണുന്ന ‘കാലന്‍’ പോലും തോറ്റുപോകും- ശിവസേന

ഡല്‍ഹി കലാപം; മരണത്തിന്റെ ക്രൂര താണ്ഡവം കാണുന്ന ‘കാലന്‍’ പോലും തോറ്റുപോകും- ശിവസേന

ഡല്‍ഹി കലാപത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. കലാപത്തിലെ രംഗങ്ങള്‍ കണ്ടാല്‍ യമരാജന്‍ (മരണ ദേവന്‍) പോലും തോറ്റുപോകുമെന്ന് ശിവസേന കുറ്റപ്പെടുത്തി.

 

കാലപത്തിലെ മരണത്തിന്റെ ക്രൂര താണ്ഡവം കാണുന്ന കാലന്‍ പോലും തോറ്റു പിന്മാറുമെന്നും കലാപത്തിലൂടെ നിഷ്‌കളങ്കരായ കുട്ടികള്‍ അനഥരായി തീര്‍ന്നെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

 

കലാപത്തില്‍ മരണപ്പെട്ട പിതാവിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രം എല്ലാവരുടെയും മനസ്സലിയിച്ചു. കലാപത്തില്‍ 50ല്‍പരം ആളുകളുടെ ജീവനെടുത്തവര്‍ ആരാണ്. 50 എന്നത് കേവലം ഒരു സംഖ്യ മാത്രമാണ്?. പക്ഷേ, യഥാര്‍ഥത്തില്‍ അത് നൂറില്‍ കൂടുതലാവും.

 

500ലേറെ പേര്‍ പരിക്കേറ്റവരായുണ്ട്?. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കുട്ടികളുടെ ചിത്രം കണ്ടതിനു ശേഷവും ആളുകള്‍ ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അത് മനുഷ്യത്വത്തിന്റെ മരണമാണെന്നും സാമ്‌നയില്‍ പറയുന്നു.

Share this story