ഡൽഹി കലാപം: പോപുലർ ഫ്രണ്ടിന്റെ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ

ഡൽഹി കലാപം: പോപുലർ ഫ്രണ്ടിന്റെ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ. കലാപം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് പ്രസിഡന്റ് പർവേസിനെയും സെക്രട്ടറി ഇല്യാസിനെയും അറസ്റ്റ് ചെയ്തത്

കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്. ഇവർക്കൊപ്പം രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപം ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഡാനിഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

സമുദായ അംഗങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണം നടത്തിയെന്നും ആയുധങ്ങൾ എത്തിച്ചു നൽകിയെന്നും ഇയാൾ മൊഴി നൽകിയതായി പോലീസ് നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. ഡാനിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പർവേസിനെയും ഇല്യാസിനെയും അറസ്റ്റ് ചെയ്തത്.

Share this story