കൊവിഡ് 19 ബാധിച്ച് ഇന്ത്യയിൽ ആദ്യ മരണം; കർണാടക സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണത്തിന് ശേഷം

കൊവിഡ് 19 ബാധിച്ച് ഇന്ത്യയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. കർണാടക കൽബുർഗിയിലാണ് മരണം സ്ഥിരീകരിച്ചത്. 76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ധിഖി ഇന്നലെയാണ് മരിച്ചത്. ഇന്നാണ് സിദ്ധിഖിക്ക് കൊവിഡ് 19 ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

ന്യൂമോണിയയും കൊവിഡ് 19 ബാധിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഫെബ്രുവരി 29ന് സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതാണ് സിദ്ധിഖി. മാർച്ച് അഞ്ചിന് അസുഖബാധിതനാകുകയും കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു

നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒമ്പതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വെച്ച് രോഗം കൂടിയതോടെ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കിയയച്ചു. ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

Share this story